ഇന്നത്തെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ അടിസ്ഥാനത്തില്‍ ആണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്
തേക്കടിയില്‍ ബോട്ട് മറിഞ്ഞു 45 പേര്‍ മരിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. ഏഷ്യാനെറ്റ് ഇന്ന് ആ ബോട്ട് ഉണ്ടാക്കിയവരുടെ കമ്പനിയുടെ കുറച്ചു വീഡിയോ കാണിച്ചു. വെള്ളം എന്ന ഒരു സംഭവം കാണാതെ ബോട്ട് ഉണ്ടാകാം എന്ന് ഇത് കണ്ടപ്പോളാണ് എനിക്ക് മനസിലായത്. കമ്പനിയുടെ ഒരാള്‍ പറഞ്ഞത് അനുസരിച്ച് അവര്‍ ബോട്ട് പാര്‍ട്സ് ആയി ഉണ്ടാകിയിട്ടു തേക്കടിയില്‍ എത്തിക്കും, അവിടെ വെച്ച് എല്ലാം കൂടി കൂട്ടി യോജിപ്പികും, എന്നിട്ട് കൈമാറും.
വെള്ളത്തിലിട്ടാല്‍ പൊങ്ങികിടക്കണം എന്നത് മാത്രമാണോ ഒരു ബോട്ടിന്
പ്രധാനം? കരയില്‍ ഇട്ടു ബോട്ട് ഉണ്ടാക്കുന്ന കമ്പനി നിര്‍മിച്ച ബോട്ട് വെള്ളത്തില്‍ ഇറക്കുനതിനു മുമ്പ് അതിനു ചെരിവുണ്ടോ എന്ന് എങ്ങനെയാണ് പരിശോധിച്ചത്. ഇനിയിപ്പോ അവര്‍ അത് അവിടെ ഏതെങ്ങിലും തോട്ടില്‍ കൊണ്ട് ഇട്ടു പരിശോധിച്ചിട്ടാണോ ഇവിടെ കൊണ്ട് വന്നത് എന്ന് നമ്മുക്ക് പറയാന്‍ പറ്റില്ല. പക്ഷെ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റില്‍ ഒരു വിദഗ്ദ്ധന്‍ പറഞ്ഞത് “ഒരു പത്തു ചാക് മണലെങ്കിലും എടുത്തു ആ ബോട്ടില്‍ ഇട്ടിരുനെങ്കില്‍ ഈ ദുരന്ധം ഒഴിവാക്കാമായിരുന്നു “ എന്നാണ് .. അതിനര്‍ത്ഥം ഏറ്റവും അത്യാവശ്യം വേണ്ടിയിരുന്ന പരിശോധന പോലും വേണ്ടും വിധം നടത്തിയിട്ടില്ല എന്നല്ലേ ??
ഈ കമ്പനിക്ക് നിര്‍മാണത്തിനുള്ള കോണ്ട്രാക്റ്റ് കൊടുത്തതിനു ആരൊക്കെ കൈകൂലി വാങ്ങി എന്നും കൂടി അന്ന്വേഷിക്കുനത് നല്ലതായിരിക്കും
പിന്നെ അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ
തട്ടേക്കാട് ബോട്ട് മറിഞ്ഞപ്പോ അതിന്റെ ഉടമസ്ഥനെ എടുത്തു അകത്തിട്ടു കേസ് ചാര്‍ജ് ചെയ്തു. ഈ സംഭവത്തില്‍ ഇത് വരെ എന്തുകൊട്നു ബോട്ടിന്റെ മുതലാളിമാരായ KTDCയെ പ്രതി ചേര്‍ത്തില്ല ?? ആശാന് അടുപ്പിലും ആവാം എന്നാണോ ?
Related Posts:
Tags: 45 dead, asianet news, KTDC, thekkadi, thekkadi boa mishap, tourist




Twitter: vineethjose
says:
A boat nirmicha company oru thukada company aanennu CUSAT profesr news parayunnathu keetu.
Aroo kure cash undakkan vendi 40 pere konnu, vilichu vartuhi konnu!
[Reply]
ബോട്ടിന്റെ ആദ്യ ഡിസൈന്‍ ചെയ്തത് ഒരു IIT ആളാണെന്ന് കേട്ടു. പക്ഷെ പുള്ളി ഉണ്ടാക്കി കൊടുത്ത ഡിസൈന്‍ പോലെ ആണൂ അവന്മാര് പടച്ചു വെച്ചത് എന്ന് ആര് കണ്ടു.. ഒന്നോ രണ്ടൂ വര്ഷം മുമ്പു തട്ടേക്കാട് വലിയൊരു ദുരന്തം ഉണ്ടായപ്പോ നമ്മുടെ നാട്ടിലെ ഭരണാധികാരികളും ഉധ്യോഗസ്ഥ വൃന്ദവും ആവശ്യത്തിനു ശ്രദ്ധ നല്കിയിരുന്നെങ്ങി ..ഈ ചെരിവും വളവും ഒക്കെ ഉള്ള സാധനം വെള്ളത്തില്‍ എത്തില്ലായിരുന്നു..! പിന്നെ വെള്ളത്തില്‍ എത്തിയാല്‍ തന്നെ അതില്‍ കയറുന്ന ആള്‍ക്കാര് ലൈഫ് Jacket ഇട്ടേ പറ്റു എന്നൊരു നിരന്ധം വെക്കാമായിരുന്നു..
ഇനി ഇതിലും വലിയ ഒരു ദുരന്തം നടക്കുന്ന വരെ നമ്മുടെ നാട്ടുകാരും പത്രങ്ങളും ഭാര്നധികരികളും ഇതൊക്കെ മറക്കും ..നഷ്ടം നഷ്ടപ്പെട്ടവുര്ടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും മാത്രം ..!!
[Reply]