ഒരു പാരഡി ഗാനം….

ഓ.എന്‍.വി. കുറുപ്പിന്‍റെ “ഒരു വട്ടം കൂടി… ” എന്ന സിനിമാ ഗാനമാക്കിയ കവിതക്ക് ഒരു പാരഡി…
കൊച്ചിയിലെ റോഡുകളുടെ അവസ്ഥ കണ്ടു മനസ് മടുത്തു എഴുതിയത്



ആ ..ആ ..ആ ..ആ
ഒരു വട്ടം കൂടി എന്നോ ടാര്‍ കണ്ട റോഡിന്‍
കുഴികള്‍ നികത്തുവാന്‍ മോഹം (2)

നികത്തിയ കുഴികളില്‍ നിരക്കുനോരാ കറുകറുത്ത
ടാര്‍ ഒന്ന് കാണുവാന്‍ മോഹം (2)

അടരുന്ന ടാറിന്‍റെ പാളികള്‍
മണ്ണിട്ട്‌ മൂടുവാന്‍ മോഹം
സുഖമെഴും ഹമ്പും കുഴികളും ബ്ലോക്കും
കാണുവാന്‍ ഇപ്പോഴും മോഹം

റോഡിലെ വെള്ളവും ചെളിയും തട്ടി തെറുപ്പിച്ചു
എന്ത് ഗ്ലാമര്‍ എന്നോതുവാന്‍ മോഹം
ആ…ആ…ആ…ആ…

ഒരു വട്ടം കൂടിയാ റോഡിന്‍റെ അരികത്തു
വീണു കിടക്കുവാന്‍ മോഹം (2)

വീണു കിടക്കുമ്പോള്‍ കാണാത്ത
മട്ടില്‍ പോകുനവരെ കാണുവാന്‍ മോഹം
ഒന്ന് ഹെല്പൂ എന്ന് കരയുവാന്‍ മോഹം

അത് കേട്ടാലും കേള്‍ക്കാത്ത ഭാവത്തില്‍
പോകുന്നവരെ തെറി പറയുവാന്‍ മോഹം
ഒടുവില്‍ ആരോ താങ്ങി പൊക്കുമ്പോള്‍ ചുമ്മാ
അവനെയും തെറി പറയുവാന്‍ മോഹം

വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം (2)…


Related Posts:

Tags: , , , , , , ,

2 Comments on ഒരു വട്ടം കൂടി…

  1. [...] This post was mentioned on Twitter by Ranjith K Avarachan. Ranjith K Avarachan said: RT @zeqox ഒരു വട്ടം കൂടി… … http://is.gd/34x2v #malayalam #parody #song [...]

  2. [...] This post was mentioned on Twitter by charliemorris09 and Char San n Bo Morris. Char San n Bo Morris said: ഒരു വട്ടം കൂടി…malayalam http://is.gd/3vIeF [...]

Leave a Reply

*

Get Adobe Flash playerPlugin by wpburn.com wordpress themes