ഒരു MRI സ്കാന്‍ ഉണ്ടാക്കിയ പുലിവാല് നോക്കണേ … ഒരു രോഗിയോട് MRI സ്കാന്‍ ചെയ്യാന്‍ ഒരു ഡോക്ടര്‍ പറയുന്നത് അത്ര വലിയ തെറ്റാണോ ?
അതിപ്പോ പല്ല് വേദന ആണേലും സ്കാന്‍ ചെയ്താലലെ അത് തലച്ചോറിലേയോ അണ്ണാക്കിലേയോ പ്രശ്നം ആണോന് പറയാന്‍ പറ്റൂ. അതിനീ പത്രകാര്‍കെന്തിന്തേ കേടാ ?? ഡോക്ടര്മാരെന്താ S കത്തി വല്ലോം പണിയിപ്പിച്ചോ? മെഡിസിന്‍ പഠിക്കാത്ത ഈ പത്രക്കാര്ക് അറിയാമോ ഒരു ഡോക്ടര്‍ ആകാനുള്ള ബുദ്ധിമുട്ട്.,.,
മെഡിക്കല്‍ കോളേജിലെ ഒരു സീറ്റിനു കൊടുകണം 25 ലക്ഷം . ഫീസും മറ്റു ചെലവും വേറെ .. മൊത്തത്തില്‍ ഒരു 40-50 ലക്ഷം രൂപ ചെലവാണ് .. ഈ കാശൊക്കെ മരത്തീന് പൊട്ടി വീഴുമോ? ബാങ്കില്‍ നിന്നും ലോണ്‍ കിട്ടാഞ്ഞിട്ട് കണ്ട ബ്ലേഡ് പലിശക്കാരുടെ അടുത്ത് നിന്നും കടം വാങ്ങിയാണ് നമ്മള്‍ അതൊക്കെ ഒന്ന് ഒപ്പിച്ചത്. മാസാമാസം ബ്ലേടുക്കാര്‍ക്ക് മാത്രം കൊടുകണം 25000 രൂപാ വീതം .. സര്‍ക്കാര്‍ ആശുപത്രിയില്‍ ഇരുനാല്‍ കിട്ടണ നക്കാപിച്ച ശമ്പളം മാത്രം ആശ്രയിച്ചാല്‍ മാസാവസാനം അടുപ്പ് പൊകയാന്‍ കടം മേടികേണ്ടി വരും … പലിശ കാശെങ്കിലും അങ്ങട് അടച്ചു തീരട്ടെ എന്ന് വിചാരിച്ചാണ് ഈ MRI സ്കാന്‍ കമ്മീഷന്‍ പരിപാടി തുടങ്ങിയത്…. അല്ലാതെ എനിക്ക് S കത്തി പണിയിക്കാനല്ല..
ഒരു പാവം ഡോക്ടറുടെ വേദന ഉണ്ടോ ഈ മാദ്ധ്യമ കാപാലികന്മ്മാര്‍ക്ക് മനസിലാകുന്നു. അതിനു മെഡിസിന്‍ എന്താണെനറിയണം.. നീ കഴിക്കണ ആസ്പിരിനും പരസേട്ടമോളും അല്ല ഇന്നത്തെ MBBS . ഒരു മെഡിക്കല്‍ സീറ്റിനു വേണ്ടി ലക്ഷങ്ങള്‍ കോഴ കൊടുക്കണ മെഡിസിന്‍.. കീറി പഠിക്കാന്‍ ശവമില്ലാതെ വരുമ്പോള്‍ വരുന്ന രോഗിയെ ശവമാക്കുന മെഡിസിന്‍ . കാലില്‍ മുള്ള് കൊണ്ട് വരുനവന്റെ തലച്ചോര്‍ സ്കാന്‍ ചെയ്യണ മെഡിസിന്‍ .. ഇതൊകെ അറിയണമെങ്കില്‍ എയിഡ്സ് ഉണ്ടാവണം , കാന്‍സെര്‍ ഉണ്ടാവണം , ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവണം .. ഇതൊന്നും ഇല്ലേല്‍ കൊറച്ചു കാശ് എങ്കിലും ഉണ്ടാവണം.
ഇതൊന്നും അറിയാന്‍ പാടിലെങ്കില്‍ മിണ്ടാതെ വല്ല S കത്തിയും നോക്കി നടന്നോളണം .. വെറുതെ കഞ്ഞിക്ക് വകയില്ലാത്ത ഡോക്ടര്‍മാരുടെ പ്രാക് കേള്‍ക്കാന്‍ വന്നേക്കരുത്



