മന്ത്രി സാറിന്റെ വീട്ടിലും മാല മോഷണം..

നാടായ നാട് മുഴുവന്‍ പാവപെട്ട പെണ്ണുങ്ങളുടെ മാല മോഷണം പോയപ്പോള്‍ ആര്‍ക്കും ഒരു ദണവുമില്ല . മന്ത്രീടെ മാല പോയാല്‍ മാത്രം അതൊക്കെ വാര്‍ത്ത. എന്റെ അമ്മയുടെ മാല കള്ളന്‍ കൊണ്ട് പോയിട്ട് ഇപ്പൊ ഒരു വര്ഷം കഴിഞ്ഞു.  ഞാന്‍  ഇപ്പോഴും ഓര്‍ക്കുന്നു അന്ന് മാല പോയ കേസ്‌ കൊടുക്കാന്‍ തൃക്കാകര പോലിസ്‌ സ്റ്റേഷനില്‍ ചെന്നപ്പോള്‍ പോലീസുകാര്‍ ചോദിച്ചത്  .. “കേസ് കൊടുകണോ ? ” എന്ന്  … “കേസ് ഒക്കെ ആയാല്‍ നിങ്ങള്‍ക്ക് അതിന്റെ പുറകെ നടകാനെ സമയം ഉണ്ടാവുകയുള്ളൂ”  എന്നിട്ട് മാല പോയി 3 ദിവസം കഴിഞ്ഞാണ്  തൃക്കാകര പോലിസ്‌  കേസ് രജിസ്റ്റര്‍ ചെയ്തത്. ആ കേസിന്റെ നമ്പര്‍ ചോദിച്ചീട്ട് ഇത് വരെ അവര്‍ തന്നട്ടില്ല.  വര്ഷം ഒന്ന് കഴിഞ്ഞു ഇത് വരെ മാലയുടെ ഒരു വിവരവും ഇല്ല.  നമ്മുടെ പോലീസുകാര്‍ ആ മാല കണ്ട പിടിച്ചു തരും എന്ന് ഒരു പ്രതീക്ഷയും ഇല്ല.  അവര്‍ക്കും കിട്ടുനുണ്ടാവുമല്ലോ ഒരു വീതം. മാസശംബളത്തിന്റെ ഇരട്ടി കള്ളന്മാര്‍ പടി കൊടുക്കുമ്പോള്‍ എങ്ങനെ ഈ പോലീസുകാര്‍ കള്ളനെ പിടിക്കും ?
കള്ളന്മാരും പോലീസുകാരും കൂടിയുള്ള ഒത്തു കളി  മുത്തൂത് കൊലകേസോട്  കൂടി നാട്ടുകാര്ക് മുഴുവന്‍ അറിവായല്ലോ.  നമ്മുടെ പോലിസ്‌ കള്ളന്മാരെ പിടിക്കാന്‍ ഇനി   വല്ല അമേരിക്കയില്‍ നിന്നും സായിപ്പു പോലിസിനെ ഇറക്കേണ്ടി വരുമോ ആവോ?

മന്ത്രീടെ ചെറു മോള്‍ടെ മാനസികാഘാതം വരെ മന്ത്രി സഭ ചര്‍ച്ച ചെയ്തു.   നാട്ടുകാര്‍ക്കൊനും അങ്ങനെ ഒരു സംഭവമേ ഇല്ല എന്നാണ് മന്ത്രീടെ വിചാരം എന്ന് തോനണു ?? അല്ലേലും ഇവന്മാരെയൊക്കെ വോട്ട് ചെയ്തു  ജയിപ്പികുനതിനേക്കാള്‍ വലിയ  മാനസികാഘാതം വേറെ എന്തുണ്ട് ?

മന്ത്രി ഗുരുദാസനോടൊരു വാക്ക്
“നിയമസഭയില്‍ പൊട്ടിക്കരഞ്ഞാലൊന്നും മാല തിരിച്ചു കിട്ടില്ല മാഷേ .. മാല തിരിച്ചു വേണമെങ്കില്‍ അടുത്ത പോലിസ്‌ സ്റ്റേഷനിലേക്കു   മന്ത്രി കോടിയേരിയെ കൊണ്ട് വിളിച്ചു പറയിപ്പിക്ക് .. ഒരു കുഞ്ഞു പോലും അറിയാതെ അടുത്ത പോസ്റ്റില്‍ മാല പാര്‍സല്‍ ആയി വരുന്നത് കാണാം”

Related Posts:

  • No Related Posts

Tags: , , ,

Leave a Reply

*

Get Adobe Flash playerPlugin by wpburn.com wordpress themes