അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലെ വയലാര്‍ എഴുതിയ “പ്രവാചകന്മാരേ പറയൂ പ്രഭാതം അകലെയാണൊ” എന്ന ഗാനത്തിന് ഒരു പാരഡി
കാലികളേ കാലികളേ
പറയൂ കാലിത്തീറ്റ മോശമാണോ ?

കറവ പശുക്കളെ നിങ്ങള്‍
പറയൂ വൈകോല്‍ മോശമാണോ ?(കാലികളേ )
വെളുപ്പിനെ കറക്കുന്ന ചുടുപാലില്‍
നിറയുന്നു പുഴവെള്ളം
വെള്ളം ചേര്‍ക്കാത്ത കവര്‍ പാലിലും
നിറഞ്ഞു കവിയുന്നു ഫോര്‍മാലിന്‍ നിറഞ്ഞു കവിയുന്നു
ഈ നാട്ടിലിപ്പോള്‍ അലഞ്ഞു നടക്കുന്ന
പശുക്കള്‍ നിറയുന്നു
അറവു കാളകള്‍
പുല്ലുകള്‍ തിന്നു കാത്തിരിക്കുന്നു കാത്തിരിക്കുന്നു (കാലികളേ )
കാലി ചരിത്രം തിരുത്തിയെഴുതാന്‍
ഭാരത ഭരണ പാര്‍ട്ടി
തരൂര്‍ പറഞോരാ ട്വിറ്റെര്‍ കോമഡി
തിരുത്തി പറയുന്നു ആരൊക്കെയോ തിരുത്തി പറയുന്നു
ഈ താജില്‍ താമസിക്കാന്‍ റൂമില്ലാതെ
തരൂര്‍ നില്‍ക്കുന്നു
കാലിതീറ്റകള്‍് ഏതോ തൊഴുത്തില്‍
മറിച്ചു വില്‍ക്കുന്നു .. മറിച്ചു വില്‍ക്കുന്നു (കാലികളേ )
Related Posts:
Tags: cattle class, contrioversy, holy cow, shashi tharoor, Twitter




കിടിലം ….!!!
“വെളുപ്പിനെ കറക്കുന്ന ചുടുപാലില്‍
നിറയുന്ന പുഴവെള്ളം
വെള്ളം ചേര്‍ക്കാത്ത കവര്‍ പാലിലും
നിറഞ്ഞു കവിയുന്നു ഫോര്‍മാലിന്‍ നിറഞ്ഞു കവിയുന്നു” -നന്നായിരിക്കുന്നു …
[Reply]
തരൂര്‍ പറഞോരാ ട്വിറ്റെര്‍ കോമഡി
തിരുത്തി പറയുന്നു ആരൊക്കെയോ തിരുത്തി പറയുന്നു
Lol nice One
[Reply]
കിക്കിക്കിക്കി!!
[Reply]