കാത്തിരിക്കില്ല സമയവും കാലവും ആര്‍കുവേണ്ടിയും
മനക്കരുത്തിനെ തടയാന്‍ സമയതിനുമാവില്ല
എന്റെ മനസിലെ പ്രണയത്തെ തടുക്കാന്‍ കഴിയില്ല സമയത്തിനും
കരുതാര്‍ജിക്കുന്നു ദിനംപ്രതി ഈ പ്രണയം
മഹാസമുദ്രങ്ങള്‍ താണ്ടി നീ അകനാലും
വിളികേള്‍ക്കാതെ നീ മാഞ്ഞാലും
എന്നെ നീ എന്നനെക്കുമായി മറനാലും
എന്റെ മനസിപ്പോഴും മന്ത്രിക്കുന്നു നിന്‍ നാമം
ചിന്തയും ബുദ്ധിയും ഒന്നിച്ചു പറയുന്നു
നീ…… നീ മാത്രം
നിനക്കു വേണ്ടി
നിന്റെ ശബ്ദം കേള്‍ക്കുനതിനു വേണ്ടി
നിന്നെയൊന്നു കാണുനതിനു വേണ്ടി
നിന്നെയോന്നറിയാന്‍ വേണ്ടി മാത്രം
കാത്തിരിക്കുന്നു ഞാന്‍
മറക്കുവാന്‍ ആരൊക്കെ നിര്‍ബന്ധിച്ചാലും
മറുപടി കൊടുക്കും ഞാന്‍
“നീയാണെന്റെ ലോകം നീയാണെന്റെ എല്ലാമെല്ലാം”

എന്തു തെറ്റ് ഞാന്‍ ചെയ്തു ?
നിന്നെ എന്നില്‍ നിന്നകറ്റുവാന്‍ ?
എന്റെ പ്രണയം ഒരു തെറ്റെങ്കില്‍
ക്ഷമ ചോദിക്കുനില്ല ഞാന്‍
പ്രണയമെന്ന തെറ്റില്‍ നിനെനിക്ക് വേണ്ട മോക്ഷം
എന്നെ സ്നേഹിക്കാന്‍ എന്റെ സ്വന്തമാകുവാന്‍
നിനക്കു സാധിക്കില്ല്ലെങ്കിലും
എന്റെ മനസില്‍ നീയെന്നും റാണി
എന്റെ സ്വപ്നത്തില്‍ റാണി
എന്റെ ഹൃദയത്തില്‍
ഒരു താജ് മഹല്‍ പണിയും ഞാന്‍ നിനക്കായി

Related Posts:

Tags: , , ,

Leave a Reply

*

Get Adobe Flash playerPlugin by wpburn.com wordpress themes