ഓസ്ത്രേലിയയില്‍ ഇന്ത്യാക്കാര്‍ക്കെതിരെ ദിവസേന ആക്രമണങ്ങള്‍ നടക്കുന്നു.  പ്രത്യേകിച്ച്  കാരണം ഒന്നും ഇല്ല എന്നാണു അവിടുള്ള ഇന്ത്യാക്കാര്‍ പറയുന്നത്.  അതെന്തു കുന്തമെങ്ങിലും ആവട്ടെ. നമ്മള്‍ ആ രാജ്യത്തേക്ക് പോവാത്തത്‌ കാരണം അവടെ നടക്കുന്നത് എന്താണെന്ന്  അറിഞ്ഞൂടാ.  പക്ഷെ നമ്മുടെ നാട്ടില്‍ നമ്മള്‍ കാണിക്കുനത് കണ്ടാല്‍ തോന്നും ഓസ്ത്രേലിയയില്‍  രണ്ടെണ്ണം കിട്ടണത് വെറുതെ ആയിരികില്ല എന്ന് ..
അതും കോമണ്‍വെല്‍ത്ത്‌  ഗെയിംസ്  നടക്കാനിരിക്കെ ഡല്‍ഹിയില്‍ കാണിച്ചു കൂട്ടണത് കണ്ടാല്‍. ആഭ്യന്തര മന്ത്രിക്ക് അവസാനം  പറയേണ്ടി വന്നു എല്ലാവരും സ്വയം നന്നാവണം എന്ന്  .

ഒരു ടി വി ചാനെല്‍ ഇന്നലെ കാണിച്ച ദൃശ്യങ്ങള്‍ കണ്ടാല്‍ ഓസ്ത്രേലിയക്കാര്‍ അല്ല മിക്കവാറും ആഫ്രിക്കന്‍ ആദിവാസികള്‍ വരെ തള്ളി പോകും.

ഇതൊക്കെ വെച്ച് നോക്കുമ്പോ ചൈന എന്ത് ഭേദം. എന്ത് നീറ്റ്‌ ആയിട്ടാ അവര്‍ ഒളിമ്പിക്സ് നടത്തിയത്.   ഇവിടെ നടക്കണത്‌ കാണുമ്പോള്‍ കോമണ്‍ വാള് വെപ്പ് ഗെയിംസ് ആണ് നടക്കാന്‍ പോണതെന്നു തോന്നും

സങ്കടകരമായ സംഗതി അതല്ല … ചെയ്യുന്നത്  തെറ്റാണു എന്ന് ബോധ്യം ഉണ്ടായിട്ടും അത് തിരുത്താന്‍ ദുരഭിമാനം മൂലം നമ്മള്‍ തയ്യാറാകുന്നില്ല എന്നതാണ് … പട്ടീടെ വാല് പന്തീരാണ്ട് കൊല്ലം കൊഴലില്‍ ഇട്ടാലും കാര്യമില്ല എന്ന ലൈന്‍

Related Posts:

Tags: , , , , , , , ,

2 Comments on പട്ടീടെ വാല് …

  1. RR says:

    “തല്ലണ്ടമ്മാവാ ഞാന്‍ നന്നാകില്ല” എന്ന ലൈന്‍..

    [Reply]

  2. Manoj Mathew says:

    very true. We Indians need some manner teaching classes and Manner Police

    [Reply]

Leave a Reply

*

Get Adobe Flash playerPlugin by wpburn.com wordpress themes