സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍ ആയി നടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം 2 കഴിഞ്ഞു .. 2 കൊല്ലം മുമ്പ് തന്നെ കമ്പനി വക ബിസിനസ്‌/വിസിറ്റിംഗ് കാര്‍ഡും കയ്യില്‍ കിട്ടി. ആദ്യം തന്ന നൂറെണ്ണം തീര്‍ക്കാന്‍ 2 കൊല്ലം കഴിഞ്ഞട്ടും എനിക്ക് കഴിഞ്ഞില്ല. അതിനിടക്ക് ഓഫീസ് വിശാലമായ പുതിയ അഡ്രസ്സിലേക്ക് പറിച്ചു നട്ടു. അപ്പോഴാണ്‌ ഒരു പൂതി. പുതിയ അഡ്രസ്സ് ഉള്ള ഒരു ബിസിനസ്/വിസിറ്റിംഗ് കാര്‍ഡ്‌ വേണം. അതിനും ഒരു കാരണം ഉണ്ട്. ഒരു മദാമ എന്നോട് കാര്‍ഡ്‌ ഉണ്ടോ എന്ന് ചോദിച്ചു (do you have a card? എന്ന് .. ചുമ്മാ ഒരു ജാടക്ക് കത്തി വെക്കാന്‍ പോയപ്പോ കാര്‍ഡ്‌ ഒരു കുരിശായി )…. എന്തായാലും കഴിഞ്ഞ ആഴ്ച ചെന്ന് ചോദിച്ചപ്പോ തന്നെ നമ്മടെ എച് ആര്‍ മാനേജര്‍ ഒരു സെറ്റ് കാര്‍ഡ്‌ റെഡി ആക്കി തന്നു. പുതിയ അഡ്രസ്സും പുതിയ ഫോണ്‍ നമ്പറും എല്ലാം ഉള്ള ഒരു സെറ്റ് കാര്‍ഡ്‌ (നൂറെണ്ണം) ബാകി ഉണ്ടായിരുന്ന കുറച്ചു പഴേ കാര്‍ഡ്‌ എടുത്തു മാറ്റി പേഴ്സില്‍ പുതിയ കാര്‍ഡ്‌ തിരുകി കേറ്റി. .. ഇപ്പൊ അടുത്ത പ്രോബ്ലം തുടങ്ങി.. ഇതാര്‍ക് കൊടുക്കും.. പഴേ മദാമയെ ഇനി മഷി ഇട്ടു നോക്കിയാലും കാണും എന്ന് തോനണില്ല..

ഇന്ന് രാവിലെ കാര്‍ എടുത്തോണ്ട് പുറത്തേക്കിറങ്ങിയപ്പോഴും മനസ്സില്‍ ഇത് തന്നെയായിരുന്നു .. ഒരു കാര്‍ഡ് എങ്കിലും ആര്‍ക്കെങ്കിലും ഒന്ന് കൊടുക്കണം… ഇതും ആലോചിച്ചോണ്ട്‌ വണ്ടി ഓടിച്ചോണ്ടാണോ എന്നറിയില്ല എന്‍ എച് 47ഇല്‍ ഒരു യൂ ടേണ്‍ എടുത്തപ്പോ വണ്ടി അതാ ഒറ്റ നില്‍പ്പ്. … ഒരു പ്രൈവറ്റ് ബസും ഒരു ആന വണ്ടീം പിന്നെ കൊറേ കാറും ലോറീം മുടിഞ്ഞ ഹോണടി തുടങ്ങി. പത്തു സെക്കന്റ്‌ കൊണ്ട് എന്‍ എച് മുഴുവന്‍ ബ്ലോക്ക്‌. കൊറച്ചു പണി പെട്ടെങ്കിലും വണ്ടി ഒരു കണക്കിന് സ്റ്റാര്‍ട്ട്‌ ആക്കി അവിടുന്നു മാറ്റി.. നേരെ നമ്മടെ സ്ഥിരം വര്‍ക്ക്‌ ഷോപ്പ് ആയ കളത്തിപറമ്പന്റെ അടുത്ത് വണ്ടി എത്തിച്ചു.. (നമ്മടെ അടുത്തുള്ള ടീം ആണ് ഇതു കാറും കിടിലനായി നന്നാക്കും). ചെന്നപ്പോ അവരെല്ലാം ഭയങ്കര ബിസി .. എങ്കിലും പരിചയം കാരണം അവന്‍ വണ്ടി ഒന്ന് ഓടിച്ചു നോക്കിയിട്ട് പറഞ്ഞു “പെട്രോള്‍ എഞ്ചിന്റെ ഒരു ഫയര്‍ പ്ലുഗ് പണി മുടക്കിയതാനെനു തോനുന്നു. മാറ്റേണ്ടി വരും ” .. അപ്പോഴാണ്‌ എനിക്ക് മനസ്സില്‍ ഒരു ലടു പൊട്ടിയത്.. ഉടനെ പേഴ്സില്‍ നിന്ന് കാര്‍ഡ്‌ എടുത്തു കൊടുത്തു “ഓക്കേ .. അത് മാറ്റിയിട്ടു ദെ ഈ നമ്പറില്‍ എന്നെ വിളിച്ചു പറയൂ”.. ഹോ അത് കൊടുത്തു കഴിഞ്ഞപ്പോ എന്തൊരു സമാധാനം.

അങ്ങനെ മദാമക്ക് വെച്ചത് വര്‍ക്ക്‌ഷോപ്പുകാരന് കൊടുക്കേണ്ടി വന്നെങ്ങിലും.. അതിന്റെ വിഷമം അവന്‍ വൈകുന്നേരം തീര്‍ത്തു തന്നു.. ആദ്യമായിട്ടാണ് ഒരാള്‍ എന്റെ ബിസിനസ്/വിസിറ്റിംഗ് കാര്‍ഡിലെ നമ്പര്‍ നോക്കി എന്നെ വിളിക്കുനത്‌.. 2 കൊല്ലം ഈ കാര്‍ഡ്‌ കൊറേ പേര്‍ക് കൊടുതെങ്ങിലും ആദ്യമായി അത് ഉപയോഗിക്കാനുള്ള യോഗം ആ മെക്കാനിക്കിന് ആയിരുന്നു… ഏകദേശം ഒരു 4 മണി ആയപ്പോ അവന്‍ എന്നെ വിളിച്ചു “സര്‍ സാന്‍ട്രോടെ ഇന്ടക്ഷന്‍ കോയില്‍ വര്‍ക്ക്‌ ആകുനില്ല.. ശെരിയാക്കാന്‍ സമയമെടുക്കും . തിങ്കളാഴ്ച തരാം” .
നാളെ ഞായറാഴ്ച ഗുരുവായൂര്‍ക് ഒരു കല്യാണത്തിന് പോകാനുള്ള പ്ലാനും അതിനു ശേഷം പറവൂര്‍ പോയി കുവൈറ്റില്‍ നിന്ന് വന്ന നമ്മടെ കസിന്‍ കൊണ്ട് വന്ന സകലമാന സാധനങ്ങളും അരിച്ചു പെറുക്കാനുള്ള പ്ലാനും എന്റെ ബിസിനസ്/വിസിറ്റിംഗ് കാര്‍ഡിന്റെ ആദ്യം ഉപയോഗം മൂലം പൊളിഞ്ഞു :(

Related Posts:

  • No Related Posts

Tags: , , , , ,

9 Comments on മദാമക്ക് വെച്ചത് …….

  1. Mr.Kay says:

    Adipoli! :- ) Oru visiting card kodukkan paadu pedunna oru manushayante sambhavabahulamaaya kadha!

    [Reply]

  2. kiran says:

    hai njan vayichu….pakshe e font athre pora……… naLLA MALLU FONT UPAYOGIKKU….VISITING CARDINT ABADHAM MANASSILAY….

    [Reply]

    zeqox
    Twitter:
    Reply:

    i’m using the google malayalam..

    which one do you suggest ?? i’m open to suggestion.. i’m still a newbie into this..

    [Reply]

  3. [...] This post was mentioned on Twitter by ZeqoX, ZeqoX, രഞ്ജിത്ത് , Aby Paul, #Malayalam and others. #Malayalam said: RT @ReqoX : മദാമക്ക് വെച്ചത് ……. http://bit.ly/dvX9KA #malayalam [...]

  4. ShAijn_aji says:

    comment idaan paranjathond idunnu… ineem venel paranjaal mathi.

    [Reply]

  5. ajith says:

    നിന്നെ സാറ് എന്നും വിളിച്ചാ? ഫയങ്കരം.. സാന്ട്രോയുടെ ഇന്ട്രോടക്ഷന്‍ കോയിലിനു എന്ത് വില വരും?

    [Reply]

  6. വേദ വ്യാസന്‍ says:

    മദാമ്മയ്ക്ക് വച്ചത് ഇനി ആര്‍ക്കും കൊടുക്കണ്ട :) പണി കിട്ടിയാലോ :)

    [Reply]

  7. രഞ്ജിത് വിശ്വം says:

    സംഭവം കൊള്ളാം.. ഒന്നു കൂടിയങ്ങട് പൊലിപ്പിക്കാമായിരുന്നു..

    [Reply]

  8. sujith says:

    barcampnum tweetupnum okke kaiyilulla card eduthu marikkan melarunno??

    [Reply]

Leave a Reply

*

Get Adobe Flash playerPlugin by wpburn.com wordpress themes