shashiമന്ത്രി എന്ന് പറഞ്ഞാല്‍ എന്താ കുട്ടി കളി ആണോ?  അപ്പൊ ചിലര്‍ ചോദിക്കും സഹമന്ത്രി അല്ലെ എന്ന് ?  സഹമന്ത്രി എന്താ മന്ത്രി അല്ലെ.. (പ്രീഡിഗ്രിയും ഒരു ഡിഗ്രി ആണെനു പറയും പോലെ.)
ഇവിടെ അതല്ല സംഗതി..   മന്ത്രി പറഞ്ഞതു കോമഡി ആണോ അല്ലയോ എന്നതാണ് പ്രശ്നം .. അഥവാ കോമഡി ആണെങ്കില്‍ തന്നെ മന്ത്രിക്ക് കോമഡി പറയാമോ ?

ഓക്സ്ഫോര്‍ഡ്‌ നിഘണ്ടു പലതും പറയും അതൊക്കെ നമ്മുക്ക് നോക്കണോ ? ഓക്സ്ഫോര്‍ഡ്‌ നിഘണ്ടു അങ്ങ് അമേരികയില്‍ ചെല്ലുമ്പോ ഉപയോഗിച്ചാല്‍ മതി. ഇവിടെ വരുമ്പോ നമ്മുടെ ലോക്കല്‍ ഇന്ത്യന്‍ നിഘണ്ടുവും അതിലെ വാക്കുകളും മാത്രം ഉപയോഗിച്ചാല്‍ മതി.

അമേരികക്കാര്‍ക്ക് cattle class എന്ന് പറഞ്ഞാല്‍ എക്കണോമി ക്ലാസ്സ്‌ എന്നായിരിക്കും അര്‍ഥം . പക്ഷെ ഇവിടെ അതിന്തെ അര്‍ഥം വേറെ ആണ് മന്ത്രി സാറേ. ഇവിടെ മുണ്ട് മുറുക്കി ഉടുത്തു ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന പട്ടിണി പാവങ്ങള്‍ യാത്ര ചെയ്യണ എക്കണോമി ക്ലാസ്സിനെ കേറി കന്നുകാലി എന്നൊക്കെ വിളിച്ചാല്‍ അമ്മച്ചിയാണേ സത്യം അടുത്ത ഇലക്ഷനില്‍ ഞങ്ങള്‍ എക്കണോമി ക്ലാസ്സ്‌ യാത്രക്കാര്‍ വോട്ട് തരൂരിന് തരൂല.

താങ്കള്‍ അമേരിക്കയില്‍ പോയി പടികുവേം ജോലി ചെയ്യുവേം ഒക്കെ ചെയ്തു എന്നും പറഞ്ഞു അവിടെ കന്നുകാലി ക്ലാസ്സില്‍ യാത്ര ചെയ്യണ കൂതറ സായിപ്പന്മാരുമായി ഞങ്ങളെ താരതമ്യം ചെയ്‌താല്‍ ഇങ്ങളെ ഞങ്ങള്‍ പുല്ലു തീറ്റിക്കും.

പിന്നെ പശുകളുടെ കാര്യം .. ഗോമാതാവിനെ പറ്റി പറഞ്ഞാല്‍  മന്ത്രി ആയാലും തന്ത്രി അയാളും ശെരി അടി മേടിക്കും.

കോമഡി പറയാന്‍ മന്ത്രി കലാഭവന്‍ മണി ഒന്നും അല്ലാലോ.  കൊമെടി പറയാന്‍ ഇവിടെ സഖാക്കന്മാരുണ്ട്, ഫാന്സുകളുണ്ട് പിന്നെ പത്രകാരുണ്ട് .
കണ്ടത് കണ്ടില്ല എന്ന് കോമഡി പറയാനാ സഖാക്കന്മാരും .. കൂതറ പടങ്ങള്‍ നല്ലതാനെനും നല്ല പടങ്ങള്‍ കൂതറ ആണെന്നും  കോമഡി പറയാന്‍ ഫാന്സുകാരും ഇവിടുണ്ട്..  ഇതിന്‍റെ ഇടയ്ക്കു മന്ത്രിക്കു കോമഡി പറയാന്‍ ഇവിടെ ഗാപ്‌ ഇല്ല .  ഗാപ്‌ ഉണ്ടാവുമ്പോ അറിയിക്കാം.
“Holy Cow” , “Cattle class “  എന്നൊക്കെ പറഞ്ഞാല്‍ ഞങ്ങള്‍ പത്രകാര്‍ക്കും രാഷ്ട്രീയക്കാര്‍കും മനസിലാകും കാരണം ഞങ്ങള്‍ക് ട്യൂഷന്‍ ഉണ്ട് ട്യൂഷന്‍ … ബെര്‍ലി തോമസ്‌ എന്ന കൂതറ ബെര്‍ലി നല്‍കുന്ന ട്യൂഷന്‍ .. ഇതുവരെ ട്യൂഷന് പോകാത്തവര്‍ ഒന്ന് ട്യൂഷന് പോയിട്ട് വാ .. ദാ ഇതിലെ ട്യൂഷന്‍ 1 , ട്യൂഷന്‍ 2
ഇപ്പൊ മനസ്സിലായല്ലോ അമേരിക്കന്‍ ഇംഗ്ലീഷും ഇന്ത്യന്‍ ഇംഗ്ലീഷും തമ്മില്ലുള്ള വ്യത്യാസം…  ഇനിയെങ്കിലും ഇതൊകെ ബെര്‍ലിയോടു ചോദിച്ചു പഠിച്ചു മര്യാദക്ക് ഇന്ത്യന്‍ ഇംഗ്ലീഷില്‍ സംസാരിക്കുവേം ചെയ്തോളണം ..  അല്ലാതെ അമേരിക്കന്‍ ഇംഗ്ലീഷില്‍ ജോക്ക് പറഞ്ഞു വലിയ ആളാവാന്‍ നോക്കരുത് … മന്ത്രി ജോക്കരുത് ചുപ്‌ രഹോ… ജാഗ്രതൈ

Related Posts:

Tags: , , , , ,

1 Comment on മന്ത്രി ജോക്കരുത് ചുപ്‌ രഹോ

  1. [...] This post was mentioned on Twitter by #Malayalam. #Malayalam said: RT @zeqox : മന്ത്രി ജോക്കരുത് ചുപ്‌ രഹോ …. http://is.gd/3pOVS #malayalam #joke #funny [...]

Leave a Reply

*

Get Adobe Flash playerPlugin by wpburn.com wordpress themes