bar
ബാര്‍ അടിച്ചു തകര്‍ത്ത കേസില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ ചോര്‍നു .

ആയിരത്തി തൊള്ളായിരത്തി രണ്ടായിരത്തി പതിനാലാം ആണ്ടില്‍ അങ്കമാലി രാജ്യത്തെ കേശവന്‍ ചേട്ടന്‍റെ ബാര്‍ അടിച്ചു തകര്‍ത്ത സംഭവത്തെ പറ്റി
CI കണാരന്‍ നടത്തിയ അന്വേഷണത്തിന്‍റെ  റിപ്പോര്‍ട്ട്‌ ചോര്‍നു. ഇന്നലെ രാത്രി CI കണാരന്‍ അത്താഴം കഴിക്കുന്ന സമയത്താണ് ആരും അറിയാതെ അടിച്ചുതളികാരി  നാണിതള്ള വഴി തെങ്ങുംമൂട്ടില്‍ പാകരന്‍ ചേട്ടന്‍ റിപ്പോര്‍ട്ട്‌ചോര്‍ത്തിയത്‌.

വൃത്തിയുള്ള കയ്യക്ശരമില്ലാത്ത കണാരന്റെ റിപ്പോര്‍ട്ടില്‍ നിന്നും പാകരന്‍ ചേട്ടന്‍ വായിച്ചെടുത്ത അപ്രസക്ത ഭാഗങ്ങള്‍.

1 ) ബാര്‍ അടിച്ചു തകരകള്‍ സംഭവം നടനത് ഫെബ്രുവരി മുപ്പതാം തീയതി ആണെന്ന എഫ് ഐ ആര്‍ റിപ്പോര്‍ട്ട്‌ തികച്ചും തെറ്റാണ്. കാരണം ഫെബ്രുവരി മാസത്തില്‍   30 ദിവസം ഇല്ല.
2 )   കേസില്‍ പ്രതി എന്ന് പറഞ്ഞിട്ടുള്ള ഗോപാലന്‍ ചേട്ടന്‍ 3 കൊല്ലം മുമ്പ് മരിച്ചു പോയി.
3 ) ബാര്‍ അടിച്ചു തകര്‍ത്തത് ബാര്‍ ഉടമ ആരോപിക്കുന്ന പോലെ വ്യക്തി വൈരാഗ്യം മൂലമല്ല പക്ഷെ മദ്യ വിമോചന പ്രസ്ഥാനത്തിന് ഐക്യധാര്‍ട്യം പ്രഖ്യാപിച്ചു കൊണ്ടാണ്.
4 ) ബാറിലെ സപ്ലയര്‍ ശോശാമ ചേടത്തിയെ കേറി പിടിച്ചപ്പോള്‍ ശോശാമ ചേടത്തി ഒച്ച വെച്ചു എന്ന ആരോപണം തികച്ചും തെറ്റാണ്.  (ഞാന്‍ കേറി പിടിച്ചപ്പോള്‍ പുള്ളികാരി സഹകരിച്ചു)

5 ) പത്തു കുപ്പി chevas regal പൊട്ടിച്ചു എന്ന ആരോപണം തികച്ചും തെറ്റാണ്..  കുപ്പി പൊട്ടിയിട്ടില്ല. രണ്ടെണം എന്‍റെ വീട്ടിലെക് ഞാന്‍ കൊണ്ട് വന്നിട്ടുണ്ട്.
6 )  ബിയര്‍ കുപ്പി കൊണ്ട് അടിച്ചു ക്യാഷിയര്‍ രാമന്‍റെ തല പൊട്ടിച്ചു എന്ന ആരോപണവും തെറ്റാണ്.  ബിയര്‍ കുടിച്ചു ലക്കില്ലാതെ ഓടയില്‍ വീണാണ് രാമന്‍റെ തല പൊട്ടിയത്.

ബാകി കൂടി വായികണം എന്നുണ്ടായിരുന്നു. പക്ഷേ പറ്റുന്നില്ല :(

Related Posts:

  • No Related Posts

Tags: , , , ,

Leave a Reply

*

Get Adobe Flash playerPlugin by wpburn.com wordpress themes