ഇന്ന് ചൊവ്വാഴ്ച .. ബുദ്ധന്റെയും ശനിയുടെയും മധ്യത്തില്‍ വരുന്ന സുന്ദര ദിനം.. ഇന്ന് ഒക്ടോബര്‍ 2 .. ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയതിന്റെ ക്രിസ്മസ് ആഘോഷം…ഇന്നലെ കഴിച്ച വൈറ്റ് മിസ്‌ചീഫ് എന്നാ കരിക്കിന്‍ വെള്ളത്തില്‍ മില്‍മ പാല്‍ ആയിരുനില്ല. പാല്‍പൊടി ആയിരുന്നു…. ആ പാല്‍പൊടി ഉണ്ടാകിയതാകട്ടെ കുട്ടപ്പന്‍ ചേട്ടന്റെ വീടിലെ നീല ജമന്തി പൂവില്‍ നിന്നും.. ആ ജമന്തി പൂവിന്റെ തിളക്കം കണ്ടാല്‍ തോന്നും അത് രാവിലെ കഴിച്ചത് പുട്ടും കടലയും ആണെന്..എന്നാല്‍ ആ പുട്ടോ ?? അതൊരുമാതിരി പ്ളുടോ പോലെ ചുരുണ്ടിരിക്കുന്നു.. ചുരുണ്ട് കൂടി ഒരു പരുവമായ ആ ആറന്മുള കണ്ണാടി അതാ ആനക്കാരന്‍ കൊച്ചുരുംബെട്ടനെ വിളിച്ചു ഇങ്ങനെ പാടുന്നു. “എല്ലാവര്ക്കും അമിട്ട് , എല്ലാവര്ക്കും അമിട്ട്.. നമ്മുക്കെല്ലാവര്‍ക്കും അമിട്ട്…..”.. അപ്പോഴേക്കും ആ അമിട്ട് പൊട്ടി. അമിട്ട് പൊട്ടി പുറത്തു വന്ന ചോരക്കു പച്ച നിറം ആയിരുന്നു… ആ ചോരയില്‍ പഞ്ചസാര ഉണ്ടോ എന്നറിയാന്‍ പുക പരിശോധന നടത്തിയപ്പോള്‍ കണ്ടത് അതില്‍ വലിയ രണ്ടു കിട്നി പാറക്കല്ലുകള്‍ ഉണ്ടെന്നായിരുന്നു. ആ പാറ പൊട്ടിക്കാന്‍ വന്ന രതീഷ്‌ ചേട്ടനോട് പാറ മാനേജര്‍ പറഞ്ഞു .. ഇന്ന് അവിടെ എല്ലാവര്ക്കും അവധിയാണ് നാളെ മുതല്‍ പാറ നനച്ചു തുടങ്ങിയാല്‍ മതി എന്ന്. ഇത് കേട്ട് കളിപ്പിലകിയ രതീഷണ്ണന്‍ നിന്ന നില്‍പ്പില്‍ അടുത്ത് കണ്ട റോസാ പൂവ് എടുത്തു മരുത്വാ മലയിലെറിഞ്ഞു. ആ റോസാ പൂവ് കൊണ്ട മരുത്വാ മല പൊട്ടി കരയാന്‍ തുടങ്ങി. ഇത് കണ്ടു കൊണ്ട് വന്ന ഒറ്റകൊമ്പന്‍ കുതിര രതീഷിനെ തുമ്പികയ്യില്‍ പൊക്കിയെടുത്തു അപ്പുറത്തെ വീട്ടിലെ പൊട്ട കിണറ്റില്‍ എറിഞ്ഞു . പൊട്ട കിണത്തില്‍ രതീഷിനു കൂട്ടായി കിട്ടിയത് ലുട്ടാപ്പിയെ ആയിരുന്നു. അല്ല സോറി അത് ലുട്ടാപ്പി ആയിരുന്നില്ല അതൊരു കണ്ണാടി ആയിരുന്നു. …

Related Posts:

  • No Related Posts

Tags: , ,

4 Comments on വിഡ്ഢി ദിനം

  1. @phayas says:

    ഇതു ആധുനികമല്ല മൊനെ.. അത്യന്താധുനികത്തിനു കോമ്പ്ലാന്‍ കൊടുത്ത് വളര്‍ത്തി വലുതാക്കി എടുത്തതാണല്ലെ.. അവന്റെ ഒരു മരുത്വാ മലയും..കരിക്കിന്‍ വെള്ളവും.. ഇതെവിടുന്നൊപ്പിച്ചു.. ? ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ..ആരോടുള്ള ദേഷ്യം തീര്‍ത്തതാ…?? ഹി.. ഹി.. ഹി… :)

    [Reply]

  2. bimanx says:

    വിഡ്ഢി ദിനം ആണെന്നും പറഞ്ഞു ഇമ്മാതിരി അക്രമം ആകാമോ?

    [Reply]

  3. zeqox
    Twitter:
    says:

    @phayas ആരോടും ദേഷ്യം തീര്തതല്ല .. ചുമ്മാ രതീഷണ്ണനെ (www.twitter.com/ratheeshr) ചൊറിഞ്ഞതാ

    [Reply]

  4. രതീഷ് says:

    എടോ മനുഷ്യാ.. നിങ്ങക്കിതെന്നാത്തിന്റെ കേടാ.. പാറമടയും മാനേജരും.. ബാക്കി #@$#$#@%%$#%#%@##$@$# നേരിൽ‌..!

    [Reply]

Leave a Reply

*

Get Adobe Flash playerPlugin by wpburn.com wordpress themes