ഡാ ചന്ദ്രാ നീ എന്തോനു കരുതിയത്‌ ?. നീ വിചാരിച്ചാല്‍ എല്ലാ കാലത്തും ഇങ്ങനെ ഒളിവില്‍ കഴിയാമെന്നാ ??
തെറ്റിയഡൈ നിനക്ക് തെറ്റി നമ്മുടെ മാധവന്‍ അണ്ണന്‍ നിന്റെ കള്ളകളികള്‍ കണ്ടു പിടിച്ചടി . നീയാണ് ഭുമിയില്‍ നിന്നും വെള്ളം മുഴുവന്‍ ഊറ്റണ അലവലാതി ഷാജി അല്ലെടാ കള്ളാ . എന്നിട്ട് നീ ഹൈഡ്രനെയും ഓക്സിജനെയും ഡൈവോര്‍സ് ചെയ്യിച്ചു ഇത്രേം കാലം ഒളിപ്പിച്ചു വച്ച് അല്ലെടാ കശ്മലാ .. ഇനി അതൊന്നും നടക്കില മോനെ നടക്കില്ല.
മാധവനെ തോല്പ്പിച്ചവരുണ്ട് പലരും പലവട്ടം പാലരിവട്ടതുവെച്ചു . ആര്യബട്ടക്ക് നഖം വെട്ടി കൊടുക്കാമെനു പറഞ്ഞു അമേരിക്ക എന്നെ തോല്‍പ്പിച്ചു , പിന്നെ പി.എസ്.എല്‍.വി. ക്ക് പെട്രോള്‍ അടിച്ചു തരാമെന്നു പറഞ്ഞു റഷ്യ എന്നെ തോല്‍‌പിച്ച് . എന്നിട്ടും തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ മാധവന്തെ ജന്മം ഇനിയും ബാകി . തോല്കില്ല ചന്ദ്രാ ഇനി മാധവന്‍ തോല്കില്ല കാരണം മാധവന് യാനമുണ്ട് ചന്ദ്രയാനം . അമേരികക്കും മമ്മധിക്കകും മുമ്പേ നമ്മുടെ യാനം വെള്ളം കണ്ടു പിടിച്ചു. പണ്ട് നീ ഡൈവോര്‍സ് ചെയ്യിച്ചു ഒളിപ്പിച്ച ഹൈഡ്രനെയും ഓക്സിജനെയും വീണ്ടും കൂടി യോജിപ്പിച്ച് ഉണ്ടാക്കിയ അതെ വെള്ളം . ഇനി നടക്കില്ലട മോനെ നടക്കില്ല നിന്‍റെ കള്ള കളികള്‍ .
ഈ മാധവനെ പറ്റി നീ എന്താ വിചാരിച്ചത് ?
മാധവന്‍ എന്ന പേര് മാറ്റി M A ധവാന്‍ എന്നാക്കിയവന്‍ മാധവന്‍. അത് ഒന്നും കൂടി സ്റ്റൈല്‍ ആകി മാറ്റി മാടി എന്നാക്കിയവന്‍ മാധവന്‍.

ചന്ദ്രനില്‍ നമ്മള്‍ തട്ടുകട തുടങ്ങിയെന്നു പറഞ്ഞപ്പോള്‍ എന്തൊക്കെയായിരുന്നു കളിയാകല്‍ . ഇപ്പൊ എങ്ങനുണ്ട് . ഇനിയും തെളിയിക്കും ചന്ദ്രനില്‍ വെള്ളം മാത്രമല്ല ഐസും സോഡയും ബ്രാണ്ടിയും ഉണ്ടെന്നു .

ഇപ്പോള്‍ കിട്ടിയത്
ചന്ദ്രനില്‍ ബിവറേജസ് കോര്പറേഷന്‍് പുതിയ ശാഘ ഉടനെ തുടങുമെനു വകുപ്പ് മന്ത്രി അറിയിച്ചു ഉദ്ഘാടന ഓഫര്‍ എന്ന നിലക്ക് ഒരു മാസതെക് ചന്ദ്രനില്‍ വില്‍ക്കുന്ന മദ്യത്തിന് ഒഴികാനുള്ള വെള്ളം ഫ്രീ ആയിരിക്കുമെനും മന്ത്രി അറിയിച്ചു. ചന്ദ്രനില്‍ വെള്ളമടിക്കാന്‍ പോകുനവര്‍ വാള് വെച്ച് ചന്ദ്രന്തെ വസൂരി പിടിച്ച മോന്ത ഇനിയും വൃതികേടാക്കരുതെന്നും മന്ത്രി അറിയിച്ചു

ചന്ദ്രയാന്‍

Related Posts:

  • No Related Posts

Tags: , , , ,

Leave a Reply

*

Get Adobe Flash playerPlugin by wpburn.com wordpress themes