ബാര്‍ക്യാമ്പ് .. വെള്ളമടിക്കാരുടെ ക്യാമ്പ് എന്ന് ഇതു മലയാളിയും സംശയം കൂടാതെ പറയും. 
പക്ഷെ സത്യം അതല്ല .. ബാര്‍ക്യാമ്പില്‍ വെള്ളമടി എന്നൊരു പരിപാടിയേ ഇല്ല. ശശി തരൂര്‍ ഉപയോഗിച്ച “Cattle Class” (കന്നുകാലി ക്ലാസ്സ്) പോലെ മറ്റൊരു ഇംഗ്ലീഷ് വാക്കാണ് “BarCamp” (ബാര്‍ക്യാമ്പ് ) .
കമ്പ്യൂട്ടര്‍ രംഗത്തെയും സമാന രംഗങ്ങളിലേയും തല്പര കക്ഷികളുടെ തീര്‍ത്തും സാങ്കേതികമായ ഒരു കോണ്‍ഫറന്‍സ് ആണ് ഈ സംഭവം . പങ്കെടുക്കുനവരും സംഘാടകരും എല്ലാം ഒരേ മനസ്സോടെ സാങ്കേതിക സംഭാഷണങ്ങളില്‍ ഔപചാരികതയുടെ മുഖംമൂടി ഇല്ലാതെ പങ്കെടുക്കുന്ന ഒരപൂര്‍വ കാഴ്ചയും നമ്മള്‍ക്ക് ബാര്‍ക്യാമ്പുകളില്‍ കാണാം. വിളികാത്തവര്‍ പങ്കെടുക്കണ്ട എന്ന നിലപാടില്‍ Tim O’Reilly നടത്തിയിരുന്ന “Foo-camp”ഇനു ഒരു പണി കൊടുക്കാന്‍ വേണ്ടി 2005 ഓഗുസ്റ്റില്‍ ആദ്യമായി സംഘടിപ്പിച്ച ബാര്‍ക്യാമ്പ് അതിനു ശേഷം 350 നഗരങ്ങളില്‍ നടത്തി കഴിഞ്ഞു . ബാര്‍ക്യാമ്പിനെ പറ്റി കൂടുതലറിയാന്‍ ബാര്‍ക്യാമ്പ് വെബ്‌സൈറ്റ് കാണുക.
ഒക്ടോബര്‍ 11നിനാണ് അടുത്ത കേരള ബാര്‍ക്യാമ്പ് നടക്കുന്നത് .
സ്ഥലം രാജഗിരി സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി
ബാര്‍ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യ്നതിനും മറ്റു വിവരങ്ങള്‍ക്കും ബാര്‍ക്യാമ്പ് കേരളയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
Related Posts:
Tags: BarCamp, Barcamp kerala 6, cattle class, RAJAGIRI SCHOOL OF ENGINEERING AND TECHNOLOGY, shashi tharoor




ബാര്‍ കൌണ്‍സിലിന്‍റെ കാര്യവും ഇതു തന്നെ…….മനുഷ്യനെ വഴിതെറ്റിക്കാന്‍ കുറച്ച് വാക്കുകള്‍
[Reply]
[Reply]