സെന്‍സസ് പീഡനങ്ങളും ടീച്ചര്‍മാരും എന്ന
ബ്ലോഗ്‌ പോസ്റ്റിനു ഒരു മറുപടി


പരിഭവങ്ങള്‍ മനസിലാക്കുന്നു… എങ്കിലും ചില കാര്യങ്ങളില്‍ പരിപൂര്‍ണമായി യോജിക്കാന്‍ കഴിയുനില്ല.

എന്റെ അഭിപ്രായങ്ങള്‍

1) എലൂരിലെ ആ വ്യക്തി ചെയ്തത് തികച്ചും മ്ലേച്ചമായ ഒരു കാര്യം ആണ്.. എന്ന് കരുതി നാട്ടുകാര്‍ മുഴുവന്‍ അതരക്കാരാണ് എന്ന് പറഞ്ഞവസാനിപ്പിക്കരുത്. അതൊരു ഒറ്റപെട്ട സംഭവമാണ്.. അയാള്കെതിരെ പോലീസ് കേസ് എടുത്തു കഴിഞ്ഞു. അയാള്‍ക് തക്കതായ ശിക്ഷ കിട്ടും എന്ന് പ്രതീക്ഷിക്കാം

2) മാര്‍ക്കര്‍ പെന്‍ ഉപയോഗിച്ചുള്ള എഴുത്ത് സര്‍ക്കാര്‍ തീരുമാനം ആണ് എന്ന് പറയാതെ ആണ് എന്റെ വീടിലും അത് ഉപയോഗിച്ച് എഴുതിയത്..  അത് ഒരു സര്‍ക്കാര്‍ ഉത്തരവ് ആണ് എന്നാ കാര്യം എല്ലാവരും അറിഞ്ഞിരിക്കണമെന്നില്ല എന്ന കാര്യം ടീച്ചര്‍ സൌകര്യപൂര്‍വ്വം മറന്നു.

3) വളര്‍ത്തു നായ്ക്കളുടെ ശല്യം എന്ന് പറയുന്നുണ്ടല്ലോ… ഇന്ന് പല വീടിലും വളര്‍ത്തു നായകള്‍ ഉണ്ട്.. വീട്ടില്‍ ആരെങ്കിലും ഉണ്ടോ എന്നറിഞ്ഞു അവരോടു നായ ഉണ്ടോ ഉണ്ടെങ്കില്‍ പൂട്ടിയിടൂ എന്ന് പറഞ്ഞതിന് ശേഷം മാത്രം കയറുനതായിരിക്കും ഉചിതം. പോലിസ്കാരുടെ അസാമാന്യ കര്‍ത്തവ്യ നിര്‍വഹണം മൂലം നായ്കളില്ലാതെ വീട്ടില്‍ സുഘമായി കിടനുറങ്ങാന്‍ പറ്റാത്ത ഒരു കാലത്താണ് നമ്മള്‍ ജീവിക്കുനത് എന്ന് കൂടി ഓര്‍ക്കുക.  സെന്സെസ് എന്നല്ല ഏതൊരാവശ്യത്തിനു എവിടെ കേറുന്നതിനു മുമ്പും പട്ടിയുണ്ടോ എന്ന് നോക്കുനത്  ജീവന് നല്ലതായിരിക്കും .

4)  കള്ളുഷാപ്പ്‌, ബാര്‍ , ഒഴിഞ്ഞ കെട്ടിടങ്ങള്‍ എല്ലാം നാട്ടില്‍ ഉള്ളവ തന്നെ. അവയുടെ കണക്കും സെന്സെസില്‍ ഉള്‍പെടണം. അതിനു ലോക്കല്‍ ആയിട്ടുള ആരുടെയെങ്ങിലും ഒരു ചെറിയ സഹായം തേടാവുനതല്ലേ… പ്രതിയേകിച്ചു സ്കൂള്‍ പൂട്ടി ഇരിക്കുന അവസരത്തില്‍ മുതിര്‍ന ക്ലാസ്സുകളിലെ കുട്ടികളും മറ്റും ഫ്രീ ആയിരിക്കും.. അല്ലെങ്ങില്‍ അടുത്ത വീടുകളിലോ മട് സമീപ സ്ഥാപനങ്ങളിലോ ഉള്ള ആരുടെയെങ്ങിലും ഒരു സഹായം ചോദിക്കാന്‍ പാടില്ലേ..?  ഒറ്റയ്ക്ക് തന്നെ ഇതൊക്കെ ചെയ്യണം എന്ന് നിര്‍ബന്ധം പറഞ്ഞിട്ടുണ്ടോ സെന്സെസ് നിയമാവലിയില്‍?

5) സത്യമല്ലാത്ത വിവരങ്ങള്‍ ആരെങ്കിലും നല്കുനുന്ടെങ്കില്‍ അതിന്റെ  ഭവിഷ്യത്   നിങ്ങള്‍ അധ്യാപകര്‍ക്കല്ല എന്നും കൂടി ഓര്‍മിപ്പിക്കട്ടെ…  ഇനി വിവരങ്ങള്‍ നല്ക്കുനത് മാന്യമല്ലാത്ത രീതിയിലാണെങ്കില്‍ അതിനെതിരെ എന്തുകൊണ്ട് പരാതി നല്കുനില്ല.    ഇതിനെതിരെ പരാതി നല്ക്കാനുള്ള വകുപ്പ് സെന്സെസില്‍ ഇല്ലെങ്ങില്‍ അത് സെന്സെസ് നടപടിക്രമങ്ങളുടെ ഒരു ന്യൂനതയായി എനിക്ക് തോനുന്നു .

6)  പഞ്ചായത്ത് മെമ്പര്‍മാര്‍ സഹകരിക്കാതിരിനീട്ടുന്ടെങ്കില്‍   അത് തീര്‍ത്തും തെറ്റായ ഒരു കാര്യം ആണ്. അതിനെതിരെ പ്രതികരിക്കേണ്ടത്   അത്യാവശ്യമാണ്.

7) സെന്സെസ് നടക്കുന്നു എന്ന് ഞാന്‍ അറിഞ്ഞത് തന്നെ എന്റെ വീട്ടില്‍ സെന്സെസിനു ഒരു അധ്യാപിക വന്നപോഴാണ്. അമേരിക്കയില്‍ ഒബാമ തുമ്മിയാല്‍ പോലും റിപ്പോര്‍ട്ട്‌ ചെയ്യുന്ന മാധ്യമങ്ങള്‍ സെന്സെസിനു വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ല.  കാരണം അതില്‍ വിവാദം കാര്യമായി ഇല്ലാലോ. വിവാധമില്ലെങ്കില്‍ പിന്നെ റിപ്പോര്‍ട്ട്‌ ചെയ്തട്ടു എന്ത് കാര്യം എന്നാണ് നമ്മുടെ മാധ്യമങ്ങളുടെ ഒരു ലൈന്‍….   ഒന്ന് രണ്ടു മനോരോഗികള്‍ കൂടി നഗ്നരാകുവാനെങ്കില്‍ (ഏലൂര്‍ സംഭവം) ഒരു പക്ഷെ മാധ്യമങ്ങള്‍ സെന്സെസ് റിപ്പോര്‍ട്ട്‌ ചെയ്തു തുടങ്ങിയേക്കും

8 )  സെന്സെസിനും മറ്റു കണക്കെടുപ്പുകള്‍ക്കും ആരെയും ഒറ്റയ്ക്ക് വിടരുത് എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. ഒരാള്‍ ഒറ്റയ്ക്ക് പോകുനതും ഒരു ടീം ആയി പോക്കുനതും തമ്മില്‍ വളരെ അധികം വ്യത്യാസം ഉണ്ട്. കൂടെ ഒന്നോ രണ്ടോ പേര്‍ കൂടി ഉണ്ടെങ്കില്‍ സെന്സെസ് പോലുള്ള
ജോലികള്‍ കുറച്ചുകൂടി എളുപമായേനെ.

Related Posts:

Tags: , , , , , ,

8 Comments on "സെന്‍സസ് പീഡനങ്ങളും ടീച്ചര്‍മാരും" എന്ന ബ്ലോഗ്‌ പോസ്റ്റിനു ഒരു മറുപടി

  1. Dileep says:

    super…bt etha ee “സെന്‍സസ് പീഡനങ്ങളും ടീച്ചര്‍മാരും”….post that link also.

    [Reply]

  2. zeqox
    Twitter:
    says:

    @dileep ലിങ്ക് ഇട്ടട്ടുണ്ടല്ലോ.. ആദ്യവരിയില്‍ തന്നെ.. ശ്രദിച്ചില്ലേ ?

    [Reply]

  3. Dileep says:

    @zeqox
    sorry…njan kandillayirunnu…okkk..

    [Reply]

  4. Dileep says:

    once again ..great post…wonderful job…

    [Reply]

  5. ഹരി says:

    മറുപടി ഒരു പോസ്റ്റായി എഴുതിയതിന് നന്ദി. നന്നായിട്ടുണ്ട്. കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമൊക്കെയായി അധികം പരിചയമില്ലാത്തവരാണ് ഞങ്ങളുടെ വായനക്കാരായ ഭൂരിഭാഗം അധ്യാപകരും. അവരില്‍ത്തന്നെ അധികം പേരും‍ പോസ്റ്റും കമന്റും വായിക്കുമെന്നല്ലാതെ ലിങ്കുകള്‍ വഴി പോലും മറ്റൊരിടത്തേക്കും പോകാറില്ല. ഹൈപ്പര്‍ലിങ്ക് ചെയ്യാതെയാണ് ഈ പോസ്റ്റിന്റെ URL എന്നുള്ളതിനാല്‍ ഈ പോസ്റ്റിലേക്ക് പ്രത്യേകിച്ചും. ഒന്നാമത്തെക്കാര്യം മലയാളം ടൈപ്പിങ്ങോ കമന്റ് രീതിയോ ഇപ്പോഴും അവര്‍ക്ക് അറിയില്ല. എന്തെങ്കിലും അറിയിപ്പുകളോ വിദ്യാഭ്യാസസംബന്ധിയായ ചര്‍ച്ചകളോ ഒക്കെ അറിയുക എന്ന ഉദ്ദേശത്തോടെയാണ് അവര്‍ ബ്ലോഗിലേക്ക് വരുന്നത്. പക്ഷെ കമന്റ് ചെയ്യുന്ന പലരെയും ബ്ലോഗിലൂടെ കണ്ട് പരിചയമുണ്ട്. അതുകൊണ്ട് തന്നെ ആരാണ് ഇദ്ദേഹം, അദ്ദേഹമെന്തേ അങ്ങനെയെഴുതിയത്, അറിയുമോ എന്നൊക്കെ പലരും ഫോണില്‍ ചോദിക്കാറുണ്ട്.

    [Reply]

    zeqox
    Twitter:
    Reply:

    @ഹരി അവിടെ കമന്റ്‌ ആയി തന്നെ ആണ് എഴുതി തുടങ്ങിയത്.,. .. എഴുതി വന്നപ്പോള്‍ അല്പം വലുപ്പം കൂടിയതിനാലും കുറച്ചു കൂടി ആള്‍ക്കാര്‍ അറിഞ്ഞിരിക്കണം എന്ന് തോനിയതിനാലും ആണ് ഇവിടെ പോസ്റ്റ്‌ ആയി ഇട്ടതു

    [Reply]

  6. [...] This post was mentioned on Twitter by ZeqoX, ZeqoX, ZeqoX, ZeqoX, രഞ്ജിത്ത് and others. രഞ്ജിത്ത് said: RT @zeqox: #malayalam “സെന്‍സസ് പീഡനങ്ങളും ടീച്ചര്‍മാരും” എന്ന ബ്ലോഗ്‌ പോസ്റ്റിനു ഒരു മറുപടി http://bit.ly/bQWXhj [...]

  7. Bruce
    Twitter:
    says:

    super…bt etha ee “സെന്‍സസ് പീഡനങ്ങളും ടീച്ചര്‍മാരും”….post that link also.

    [Reply]

Leave a Reply

*

Get Adobe Flash playerPlugin by wpburn.com wordpress themes